മലപ്പുറം: നിലമ്പൂർ രാധാമണി കേസിൽ മകന് ശിക്ഷ വിധിച്ച് കോടതി. മകനായ പ്രജിത് കുമാറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബലാൽസംഗ ശ്രമത്തിനിടെയാണ് അമ്മ രാധാമണിയെ പ്രജിത് കുമാർ കൊലപ്പെടുത്തിയത്.
മഞ്ചേരി അഡി. ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. നിലമ്പൂർ പോത്ത് കല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി 2017 ഏപ്രിൽ 1Oനായിരുന്നു കൊല്ലപ്പെട്ടത്. ബലാൽസംഗ ശ്രമത്തിനിടെ തല ചുമരിലിടിപ്പിച്ചാണ് രാധാമണിയെ മകൻ കൊലപ്പെടുത്തിയത്.
Also Read: തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹരജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്