മാനവീയം വീഥിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; യുവതി അറസ്‌റ്റിൽ

മാനവീയം വീഥിക്ക് സമീപം പോലീസിന്റെ റൗഡി ലിസ്‌റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്‌നേഹ അനിലിനെ മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

By Senior Reporter, Malabar News
man stabbed at manaveeyam veedhi
Representational Image
Ajwa Travels

തിരുവനന്തപുരം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ സുഹൃത്തായ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാനവീയം വീഥിക്ക് സമീപം പോലീസിന്റെ റൗഡി ലിസ്‌റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്‌നേഹ അനിലിനെ (ലച്ചു-23) മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്‌നേഹ. പ്രതികളുടെ നിർദ്ദേശപ്രകാരം ഷിജിത്തിനെ സ്‌നേഹയാണ് മാനവീയം വീഥിയിലേക്ക് വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്‌നേഹ മുങ്ങി. തുടർന്ന് ഏറത്തെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് സ്‌നേഹയെ പോലീസ് പിടികൂടിയത്.

സ്‌നേഹ അഞ്ചാം പ്രതിയാണ്. ഷിജിത്തിന്റെ സുഹൃത്താക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്‌ജിത്ത്‌, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ. നഗരത്തിലെ മാളിൽ ജോലി ചെയ്‌തുവരികയാണ് സ്‌നേഹ. മാനവീയം വീഥിയിൽ വെച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്ക് മുൻപ് തെറ്റിപ്പിരിഞ്ഞിരുന്നു.

ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പോലീസ് പിടികൂടിയപ്പോൾ ഷിജിത്താണ് ഒറ്റിയതെന്ന സംശയത്തിന് പുറത്താണ് ആക്രമണം. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ- വെള്ളയമ്പലം റോഡിലേക്ക് സ്‌നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു.

വ്യാഴാഴ്‌ച രാത്രി 10.30ന് ആയിരുന്നു സംഭവം. ഹൃദയത്തിനേറ്റ പരിക്കിനെ തുടർന്ന് ഷിജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. സ്‌നേഹയെ കോടതിയിൽ ഹാജരാക്കി. എസ്‌എച്ച്ഒ എസ്. വിമലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Most Read| സിപിഎം ഫേസ്ബുക്ക് പേജിൽ രാഹുലിന് പിന്തുണ; പ്രചാരണ വീഡിയോ പോസ്‌റ്റിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE