ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു

By News Bureau, Malabar News
bike accident-Kozhikode
മരണപ്പെട്ട അക്ഷയ്
Ajwa Travels

കോഴിക്കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. വടകര ഓര്‍ക്കാട്ടേരി കുഞ്ഞിപ്പുരയില്‍ രമേശന്‍- ബവിത ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരണപ്പെട്ടത്.

ഞായറാഴ്‌ച രാത്രി എട്ട് മണിയോടെ വള്ളിക്കാട് ബാലവാടിയിൽ ആയിരുന്നു അപകടം നടന്നത്. കൈനാട്ടി ഭാഗത്തുനിന്നും സുഹൃത്തിനൊപ്പം സ്‌കൂട്ടറിന് പിറകില്‍ വരികയായിരുന്ന അക്ഷയ് പെട്ടെന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ആദ്യം വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്‌ധ ചികിൽസക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിൽസക്കിടെ തിങ്കളാഴ്‌ചയാണ് മരണം സംഭവിച്ചത്.

അതേസമയം ജില്ലയിൽ ബൈക്ക് അപകടങ്ങള്‍ പതിവാകുകയാണ്. ഹെല്‍മറ്റ് ശരിയായ ധരിക്കാത്ത ഇരുചക്രവാഹന യാത്രികരാണ് തലയ്‌ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുന്നത്. അടുത്ത കാലത്തിനിടയ്‌ക്ക് നിരവധി യുവാക്കളുടെ ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്.

Malabar News: കനത്ത മഴ; കാഞ്ഞിരപ്പുഴയിലും തെങ്കരയിലും വ്യാപക നാശനഷ്‌ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE