മാനന്തവാടി ജീപ്പ് അപകടം; മരിച്ചവർക്കുള്ള നഷ്‌ടപരിഹാര വിതരണം വേഗത്തിലാക്കും- എകെ ശശീന്ദ്രൻ

ദുരന്തത്തിന് ഇരകളായ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് പ്രത്യേക സഹായം നൽകും.

By Trainee Reporter, Malabar News
ak saseendran
വനംമന്ത്രി എകെ ശശീന്ദ്രൻ
Ajwa Travels

വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്കുള്ള നഷ്‌ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ദുരന്തത്തിന് ഇരകളായ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് പ്രത്യേക സഹായം നൽകും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകിയതായും അപകടത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

ആവശ്യമെങ്കിൽ ട്രാൻസ്‌പോർട് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായും ശശീന്ദ്രൻ പറഞ്ഞു. സർക്കാർ ഇതുവരെ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കണ്ണോത്ത് മലക്ക് സമീപം വളവും ഇറക്കവുമുള്ള റോഡിലാണ് അപകടമുണ്ടായത്. തോട്ടം തൊഴിലാളികളായ സ്‌ത്രീകൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

മരിച്ച ഒമ്പത് പേരും സ്‌ത്രീകളാണ്. മക്കിമല ആറാം നമ്പർ കോളനിയിലെ പത്‌മനാഭന് ഭാര്യയെയും മകളെയും നഷ്‌ടമായി. പത്‌മനാഭന്റെ ഭാര്യയാണ് മരിച്ച ശാന്ത. ചിത്രയാണ് മകൾ. ജീപ്പ് ഡ്രൈവർ മണികണ്‌ഠന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഇയാൾ മൊഴി നൽകി. അതേസമയം, മരിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ആറ് പേരുടെ സംസ്‌കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്‌കാരം പൊതു ശ്‌മശാനത്തിലും നടക്കും.

എല്ലാവരുടെയും മൃതദേഹങ്ങൾ ഇന്ന് 12 മണിക്ക് മക്കിമല എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അപകടത്തിൽ മരിച്ചവരുടെ സംസ്‌കാര ചിലവുകൾക്കായി അടിയന്തിരമായി 10,000 രൂപ വീതം അനുവദിക്കാൻ വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ച മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. അപകടത്തിൽ മരസ്യവരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി അഹമ്മദ് കോവിലും അറിയിച്ചിട്ടുണ്ട്.

മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തലപ്പുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് വൈകിട്ട് അഞ്ചു മണിവരെ കടകൾ അടച്ചിട്ട് ഹർത്താൽ ആചരിക്കും. മാനന്തവാടി താലൂക്കിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടികളും മാറ്റിവെച്ചു.

അപകടത്തിൽ മരിച്ചവർ: തലപ്പുഴ ആറാം നമ്പർ കോളനിയിലെ കൂളൻതൊടിയിൽ സത്യന്റെ ഭാര്യ ലീല, കൂക്കോട്ടിൽ ബാലന്റെ ഭാര്യ ശോഭന, കാപ്പിൽ മമ്മുവിന്റെ ഭാര്യ റാബിയ, പത്‌മനാഭന്റെ ഭാര്യ ശാന്ത, മകൾ ചിത്ര, വേലായുധന്റെ ഭാര്യ കാർത്യായനി, പഞ്ചമിയിൽ പ്രമോദിന്റെ ഭാര്യ ഷാജ, ചന്ദ്രന്റെ ഭാര്യ ചിന്നമ്മ, തങ്കരാജിന്റെ ഭാര്യ റാണി.

പരിക്കേറ്റവർ: ജീപ്പ് ഡ്രൈവർ മണികണ്‌ഠൻ, തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ ചിന്നയ്യന്റെ ഭാര്യ ഉമാദേവി, പുഷ്‌പരാജിന്റെ ഭാര്യ ജയന്തി, ബാലസുബ്രഹ്‌മണ്യന്റെ ഭാര്യ ലത, മണികണ്‌ഠന്റെ മകൾ മോഹന സുന്ദരി.

Most Read| ശാസ്‌ത്രജ്‌ഞർക്ക് സല്യൂട്ട് ; ചന്ദ്രയാൻ 3 ഇറങ്ങിയ ഇടം ഇനി ‘ശിവശക്‌തി’- പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE