മാനന്തവാടി പക്രംതളം-കുറ്റ്യാടി ചുരം റോഡ്; 85 കോടി അനുവദിച്ചു

By Staff Reporter, Malabar News
kuttiady-churam
Representational Image
Ajwa Travels

മാനന്തവാടി: പക്രംതളം-കുറ്റ്യാടി ചുരം റോഡിന് കെഎസ്‌ടിപിയിൽ നിന്ന് 85 കോടി അനുവദിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലം മുതൽ നിരവിൽപ്പുഴ വരെയുള്ള 23 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചതെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. നേരത്തെ ഈ റോഡിന്റെ വയനാട് ജില്ലയിലെ ഭാഗമായ മാനന്തവാടിയിൽ നിന്ന്‌ നിരവിൽപ്പുഴ വരെയുള്ള റോഡ് നവീകരിച്ച്‌ ഹൈടെക്കാക്കിയിരുന്നു.

കോഴിക്കോട്‌ ജില്ലയുടെ ഭാഗത്തെ പ്രവർത്തികൂടി പൂർത്തിയാകുന്നതോടെ വടക്കേ വയനാട്ടിൽ നിന്ന്‌ കോഴിക്കോട്ടെത്താനുള്ള യാത്ര കൂടുതൽ സുഗമമാകും. മലബാറിലെ പ്രധാനപ്പെട്ട ഈ അന്തർസംസ്‌ഥാന പാത മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് എളുപ്പമെത്താനുള്ള റോഡ് കൂടിയാണ്. മന്ത്രി പിഎ മുഹമ്മദ്‌ റിയാസും ജനപ്രതിനിധി, ഉദ്യോഗസ്‌ഥ സംഘവും തൊട്ടിൽപ്പാലം ഭാഗത്തെ ചുരം റോഡ് സന്ദർശിച്ച്‌ പരിശോധന നടത്തി.

Read Also: ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE