നിരവധി സ്‌ത്രീകളെ തട്ടിപ്പിന് ഇരയാക്കി; വിവാഹവീരൻ വലയിൽ

By News Desk, Malabar News
Marriage fraud in kannur
Representational Image
Ajwa Travels

പഴയങ്ങാടി: വിവാഹ വാഗ്‌ദാനം നൽകി നിരവധി സ്‌ത്രീകളെ തട്ടിപ്പിനിരയാക്കിയ 52കാരനെ പോലീസ് വലയിലാക്കി. എറണാകുളം പറവൂർ സ്വദേശി എംപി ശ്രീജനാണ് പിടിയിലായത്. പഴയങ്ങാടി എസ്‌ഐ ഇ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റായി ജോലി ചെയ്യുകയാണെന്നും ബിരുദധാരിയാണെന്നും വരുത്തിത്തീർത്ത് ഗ്രാമങ്ങളിലെ വിവാഹ ബ്യൂറോകളിൽ രജിസ്‌റ്റർ ചെയ്‌താണ്‌ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

പഴയങ്ങാടിയിൽ ഒരു സ്‌ത്രീയോടൊപ്പം താമസിച്ച് വരുന്നതിനിടെ സ്‌ഥലത്തെ വിവാഹ ബ്യൂറോ വഴി വെങ്ങരയിൽ ഒരു സ്‌ത്രീയെ ഇയാൾ പരിചയപ്പെട്ടു. തുടർന്ന് ഇവർക്ക് വിവാഹ വാഗ്‌ദാനം നൽകി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

മലപ്പുറത്തായിരുന്ന ഇയാളെ തന്ത്രപൂർവം കണ്ണൂരിലെത്തിച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പയ്യന്നൂർ കോടതി ശ്രീജനെ റിമാൻഡ് ചെയ്‌തു.

Also Read: നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്; രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് അഞ്ചു വയസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE