മരട് കേസ്; ഹരജിക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് നാലാഴ്‌ച സമയം അനുവദിച്ച് സുപ്രീം കോടതി

By News Desk, Malabar News
Supreme court of india send notice to kerala govt
Supreme Court Of India
Ajwa Travels

കൊച്ചി: മരട് കേസിലെ കോടതിയലക്ഷ്യ ഹരജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നാലാഴ്‌ചത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. മേജര്‍ രവിയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്.

തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മിച്ച കെട്ടിടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിന് എതിരെയുള്ള കോടതിയലക്ഷ്യ ഹരജിയില്‍ ചീഫ് സെക്രട്ടറിക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു. പുതിയ ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ത്തിരിക്കുകയാണ്. നാലാഴ്ചക്കകം ചീഫ് സെക്രട്ടറി മറുപടി നല്‍കണം.

കൂടാതെ, സ്വത്തുക്കള്‍ വിറ്റ് നഷ്‌ടപരിഹാരം നല്‍കാന്‍ വിടണമെന്ന അപേക്ഷയില്‍ ജയിന്‍ ഹൗസിംഗിന്റെ വസ്‌തുക്കളുടെ മൂല്യനിര്‍ണയം നടത്താനും കോടതി അനുമതി നല്‍കി. വില നിശ്ചയിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജസ്റ്റിസ് ബാലകൃഷ്‍ണന്‍ അധ്യക്ഷനായ സമിതിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE