പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു; 19കാരി അറസ്‌റ്റിൽ

By News Desk, Malabar News
Representational Image
Ajwa Travels

പൊള്ളാച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച 19കാരി അറസ്‌റ്റിൽ. പൊള്ളാച്ചിയിലാണ് സംഭവം. ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പേരിൽ പോക്‌സോ വകുപ്പ് ചുമത്തിയാണ് പെട്രോൾ പമ്പ് ജീവനക്കാരിയായ പെൺകുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

അയൽവാസികളായ ഇരുവരും ഓഗസ്‌റ്റ്‌ 26ന് പഴനിയിലെത്തിയാണ് വിവാഹിതരായത്. തുടർന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രാ മധ്യേ ആൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ലൈംഗിക പീഡനവും വിവാഹവും പുറത്തറിയുന്നത്.

ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയതടക്കമുള്ള വകുപ്പുകളും യുവതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊള്ളാച്ചി ടൗൺ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കൾ അകന്ന് താമസിക്കുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

അതേസമയം, പോലീസ് ചുമത്തിയ വകുപ്പുകളിൽ ആശയക്കുഴപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്‌ധർ രംഗത്തെത്തിയിട്ടുണ്ട്. യുവതിക്കെതിരെ ചുമത്തിയിരിക്കുന്ന പോക്‌സോ 5(1), 6 വകുപ്പുകളിൽ സ്‌ത്രീകൾ പ്രതിസ്‌ഥാനത്ത് വരുന്ന കേസുകൾ ചുമത്താറില്ലെന്നാണ് അഭിഭാഷകർ പറയുന്നത്.

Also Read: വാക്‌സിൻ ഉൽപാദനം; അനുമതിക്കായി കാത്ത് തമിഴ്‌നാട് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE