ഈദ് ആഘോഷത്തിന് പരമാവധി 10 പേർ; നിയന്ത്രണം ലംഘിച്ചാൽ കനത്ത പിഴ

By Desk Reporter, Malabar News
Representational Image
Ajwa Travels

അബുദാബി: ഈദ് ആഘോഷത്തിനും മറ്റുമായി പരമാവധി 10 പേർ മാത്രമേ ഒത്തുകൂടാവൂവെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. അബുദാബിയിൽ 10 പേരിൽ കൂടുതൽ ഒത്തുചേർന്നാൽ വൻതുക പിഴയടക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഒത്തുചേരാൻ ആഹ്വാനം ചെയ്യുന്നവർ 10,000 ദിർഹമും (2 ലക്ഷം രൂപ) പങ്കെടുക്കുന്നവർ 5000 ദിർഹമും (1 ലക്ഷം രൂപ) പിഴ അടയ്‌ക്കണം.

നിബന്ധനകളോടെ പരമാവധി 7 മുതൽ 10 വരെ ആളുകൾക്കു മാത്രമേ ഒത്തുചേരാൻ ‍അനുമതിയുണ്ടാവൂ. ഇങ്ങനെ ഒത്തുചേരുന്നവർ മാസ്‌ക് ധരിക്കുകയും 2 മീറ്റർ അകലം പാലിക്കുകയും വേണം. പൊതു, സ്വകാര്യ സ്‌ഥലങ്ങളിലും കൃഷിയിടങ്ങളിലും ഒത്തുചേരുന്നവർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.

നിയമലംഘകരെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കും. പരമാവധി ആഘോഷവും ഒത്തുചേരലും ഓൺലൈനിൽ മാത്രമാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Also Read:  ചൈനീസ് വായ്‌പാ ആപ്പുകൾക്കെതിരെ നടപടിയുമായി കേന്ദ്രം; 76 കോടി കണ്ടുകെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE