ഫ്രഞ്ച് ലീഗില്‍ 100 ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബപെ

By Staff Reporter, Malabar News
Mbappe
Ajwa Travels

പാരീസ്: ഫ്രഞ്ച് ലീഗില്‍ 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കി ഫ്രഞ്ച് താരം കിലിയൻ എംബപെ. ഇന്നലെ ലീഗിൽ ഒളിമ്പിക് ലിയോണിനെതിരെ നടന്ന മൽസരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഒളിമ്പിക് ലിയോണിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പിഎസ്‌ജി അടിയറവ് പറയിക്കുകയും ചെയ്‌തിരുന്നു. രണ്ട് ഗോളുകള്‍ നേട്ടവുമായി കളിയിൽ എംബാപെ മിന്നും പ്രകടനമാണ് കാഴ്‌ചവെച്ചത്.

142 കളികളില്‍ നിന്നുമാണ് എംബപെ 100 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്. താരം നേടിയ 100 ഗോളുകളില്‍ 84 എണ്ണവും പിഎസ്‌ജിക്ക് വേണ്ടിയാണ്. ബാക്കി 16 എണ്ണം താരം നേടിയത് മോണാക്കോയില്‍ കളിക്കുന്ന കാലത്താണ്.

അതേസമയം ഇന്നലത്തെ ജയത്തോട് കൂടി പിഎസ്‌ജി ലീഗില്‍ ഒന്നാം സ്‌ഥാനത്തെത്തി. 30 കളികളില്‍ നിന്നായി 63 പോയിന്റാണ് ടീം നേടിയത്. എംബപെക്കു പുറമെ ഡാനിലോയും ഡി മരിയയുമാണ് ഇന്നലെ പിഎസ്‌ജിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. മറുവശത്തു പകരക്കാരനായി ഇറങ്ങിയ ഇസ്ളാം സിമാനിയും മാക്‌സ്‌വെൽ കോര്‍ണെറ്റുമാണ് ലിയോണിന് വേണ്ടി ആശ്വാസ ഗോളുകള്‍ നേടിയത്. പരിക്കുമൂലം ആറാഴ്‌ചയോളം കളിക്കാന്‍ പറ്റാതിരുന്ന നെയ്‌മർ ഇന്നലെ കളിക്കളത്തിൽ ഇറങ്ങിയിരുന്നു.

Read Also: ജോജു ജോർജിന്റെ ‘പീസ്‌’ ചിത്രീകരണം പൂർത്തീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE