ജയസൂര്യ- മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 13ന് ചിത്രം തീയേറ്ററുകളിൽ എത്തും. ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് നിർമിക്കുന്നത്.
‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’. ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
അതേസമയം ഡോക്‌ടറുടെ വേഷമാണ് മഞ്‌ജു അവതരിപ്പിക്കുന്നത്. ശിവദയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷങ്ങളിലുമുണ്ട്.
വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ബിജിത് ബാലയാണ്. ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Most Read: ‘പ്രതികരിക്കാൻ വൈകി’; വിനായകന്റെ വിവാദ പരാമർശത്തിന് എതിരെ നവ്യ നായർ