കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

By Trainee Reporter, Malabar News
Cannabis_ Malabar News
Representational image
Ajwa Travels

മാനന്തവാടി: ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെന്നലായി നിരപ്പേൽ വർഗീസ് (63) ആണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മാനന്തവാടി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ഇയാളുടെ വീട്ടിൽ നിന്നും 1.24 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാൾക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അറസ്‌റ്റ് ചെയ്‌തു. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി കെപി അബ്‌ദുൾ വഹാബിന്റെ നിർദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും മാനന്തവാടി എസ്‌ഐ യു സനീഷും സംഘവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Read also: കോവിഡ് വ്യാപനം; ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE