സിപിഎം-സംഘപരിവാർ ബന്ധത്തിൽ ഇടനിലക്കാർ സജീവം; വിഡി സതീശൻ

യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്തയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്, ചിന്ത ജെറോമിന്റെ പിഎച്ച്ഡിയെപ്പറ്റി സിപിഐഎമ്മും സർവകലാശാലയും പരിശോധിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.

By Trainee Reporter, Malabar News
Middlemen active in CPM-Sangh Parivar nexus; VD Satheesan
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ സിപിഐഎമ്മും ഡെൽഹിയിലെ സംഘപരിവാറും തമ്മിൽ ഇടനിലക്കാർ മുഖേന അവിഹിതമായ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടനിലക്കാർ ആരെന്ന് ഇപ്പോൾ പറയുന്നില്ല. ഗവർണർ-സർക്കാർ സന്ധി അതിന്റെ ഭാഗമായി നടന്ന കാര്യമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ എപ്പോഴും രക്ഷിച്ചുകൊണ്ടിരിക്കുക ആണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാർ പ്രതിരോധത്തിൽ ആകുമ്പോൾ ഗവർണർ വിവാദം ഉണ്ടാക്കി രക്ഷിക്കും. കേരളത്തിൽ ഭരണ സ്‌തംഭനമുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞത് ശരിയാണെന്നും വിഡി സതീശൻ പറഞ്ഞു. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്തയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്, ചിന്ത ജെറോമിന്റെ പിഎച്ച്ഡിയെപ്പറ്റി സിപിഐഎമ്മും സർവകലാശാലയും പരിശോധിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധി ആരെന്ന് കാട്ടിക്കൊടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു. യാത്രയുടെ തുടക്കത്തിൽ ബിജെപിയോടൊപ്പം ചേർന്ന് സിപിഐഎം രാഹുൽ ഗാന്ധിയെ അപമാനിക്കാൻ ശ്രമിച്ചു. കണ്ടെയ്‌നർ ജാഥ എന്നുവരെ വിളിച്ചു ആക്ഷേപിച്ചു. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വം കേരള നേതൃത്വത്തിന്റെ ചൊൽപ്പടിയിലാണ്. പ്രതിപക്ഷത്തിന്റെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയാണെന്ന് ആവർത്തിച്ച് ആരോപിക്കുകയാണ് വിഡി സതീശൻ. ഗവർണറെ നയപ്രഖ്യാപനം വായിപ്പിക്കില്ലെന്ന് വരെ പറഞ്ഞ സർക്കാരാണ് ഗവർണറുമായി ധാരണയിലെത്തിയത്. ഇവർ തമ്മിൽ നല്ല ഇടപെടലുകളും ധാരണകളുമുണ്ട്. സർക്കാർ ഗവർണറുമായി ചേർന്ന് പരസ്‌പരം കൊടുക്കൽ വാങ്ങൽ നടത്തി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Most Read: സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അപകടാവസ്‌ഥയിൽ; ധവളപത്രം പുറത്തിറക്കി യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE