അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം; ഉപാധികള്‍ തള്ളി ഇന്ത്യ

By Syndicated , Malabar News
Indian army ladakh_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം സംബന്ധിച്ച് ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ. ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് തള്ളിയത്. നിയന്ത്രണ രേഖക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യന്‍ സേന വലിയ തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും ഇവിടെ എത്തിച്ചിരുന്നു. ആദ്യം ഈ ആയുധങ്ങള്‍ പിന്‍വലിക്കുക എന്ന ചൈനീസ് നിര്‍ദ്ദേശം തള്ളിയാണ് സമ്പൂര്‍ണ്ണ പിന്‍മാറ്റം എന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വച്ചത്.

ആയുധങ്ങള്‍ പിന്‍വലിച്ച ശേഷം അതിര്‍ത്തിയിലേക്ക് ഇന്ത്യയെക്കാള്‍ വേഗത്തില്‍ തിരിച്ച് എത്തിക്കാനുള്ള സംവിധാനം രഹസ്യമായി ചൈന ഉണ്ടാക്കിഎന്ന വിവരം ലഭിച്ച സാഹചര്യത്തിലാണ് സമഗ്രപിന്‍മാറ്റം എന്ന നിലപാട് ഇന്ത്യ സ്വീകരിക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥക്ക് മാറ്റമില്ലാത്ത സാഹചര്യത്തില്‍ യുദ്ധകപ്പലുകള്‍ തകര്‍ക്കാനുള്ള മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് നാവികസേന വ്യക്‌തമാക്കി. ശത്രുവിന്റെ കപ്പലുകള്‍ തുറക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. യുദ്ധടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള നാഗ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിനു പിന്നാലെയാണിത്.

Read more: ഹത്രസ് കേസ്: ഡോ അസീം മാലിക്കിനെ തിരിച്ചെടുക്കും; അലിഗഢ് മെഡിക്കല്‍ കോളേജ് അധികൃതര്‍

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE