സംസ്‌ഥാനത്ത് 9 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു; മന്ത്രി

By Team Member, Malabar News
Minister PA Mohammed Riyas About The Railway Overbridge Construction In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ റെയിൽവേ പാലങ്ങളുടെ നിർമാണത്തിലുള്ള നേട്ടം വ്യക്‌തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിലവിൽ സംസ്‌ഥാനത്ത് 9 മേൽപ്പാലങ്ങളുടെ നിർമാണമാണ് ഒരുമിച്ചു പുരോഗമിക്കുന്നത്. ഇത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും മന്ത്രി വ്യക്‌തമാക്കി. ഫേസ്ബുക്ക് പോസ്‌റ്റിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്‌.

കൂടാതെ 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി തന്നെ ഫേസ്ബുക്ക് പോസ്‌റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. എൽഡിഎഫിന്റെ പ്രകടനപത്രികയില്‍ മേൽപ്പാല നിർമിക്കുമെന്ന കാര്യം വാഗ്‌ദാനം ചെയ്‌തിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോൾ സംസ്‌ഥാനത്ത് മേൽപ്പാല നിർമാണം പുരോഗമിക്കുന്നത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പാലങ്ങളാണ് നിര്‍മിക്കുന്നത്. കൊടുവള്ളി, തനൂര്‍ – തെയ്യാല, അകത്തേത്തറ, ചിറങ്ങര, ഗുരുവായൂര്‍, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ പൈലിംഗ് പൂര്‍ത്തിയാക്കി. വാടാനംകുറിശ്ശി, ഇരവിപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ പൈലിംഗ് അവസാനഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

Read also: ഇസ്രോ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE