‘മിന്നൽ മുരളി’ ഓണത്തിന്; മോഷൻ പോസ്‌റ്റർ പുറത്തുവിട്ട് മോഹൻലാൽ

By Staff Reporter, Malabar News
MinnalMuraliposter
Ajwa Travels

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ‘മിന്നല്‍ മുരളി‘ ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസ് തീയതി അറിയിച്ചത്. ചിത്രത്തിന്റെ ഏറ്റവും പുതിയ മോഷൻ പോസ്‌റ്റർ നടൻ മോഹൻലാൽ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ മോഷൻ പോസ്‌റ്റർ പുറത്തിറക്കിയത്.

സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ‘ക്ക് ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി‘ പ്രഖ്യാപന സമയം മുതൽ ദക്ഷിണേന്ത്യയിൽ ചർച്ചയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിന് എത്തും.

വീക്കെൻഡ് ബ്ളോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മർമപ്രധാനമായ ക്ളൈമാക്‌സ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ബാക്കിയുള്ള രംഗങ്ങൾ ഏപ്രിൽ പത്തോടെ അവസാനിക്കും. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാൻ.

Read Also: ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടി-20 ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE