റിയാദ്: സൗദിയിൽ മൊഡേണ പ്രതിരോധ വാക്സിന് അംഗീകാരം നല്‍കിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത് വാക്സിനാണ് മൊഡേണ. ഉടൻ തന്നെ മൊഡേണ വാക്സിന്റെ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ആരംഭിക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തേക്ക് കൊണ്ടുവരുന്ന വാക്സിനുകളുടെ സാമ്പിള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും.
മൊഡേണ കമ്പനി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പ്രദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ വിദഗ്ധരുമായി കൂടിക്കാഴ്ചകൾ നടത്തിയതിന് ശേഷവുമാണ് മൊഡേണ വാക്സിന് അംഗീകാരം നൽകാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചത്.
Read also: സൗദിയിൽ സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി