സൗദിയിൽ സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി

By Staff Reporter, Malabar News
Madain-Saleh-Saudi-Arabia
മദായിൻ സ്വാലിഹ്, സൗദി അറേബ്യ
Ajwa Travels

റിയാദ്: സൗദിയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഹെറിറ്റേജ് കമ്മീഷൻ പ്ര​മു​ഖ ഡിജിറ്റൽ സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി​യാ​യ ‘എൽമു’മായി ധാ​ര​ണാ പ​ത്രം ഒ​പ്പി​ട്ടു. റിയാദിലെ കി​ങ്​ അ​ബ്​​ദു​ൽ അസീസ് ഹിസ്‌റ്റോറിക്കൽ സെന്ററിലെ അതോറിറ്റിയുടെ ആസ്‌ഥാനത്ത് ഹെറിറ്റേജ് കമ്മീഷൻ സിഇഒ ജാസിർ അൽ-​ഹെർബിഷും എൽമിന്റെ സിഇഒ അബ്‌ദു ​റ​ഹ്​​മാ​ൻ അൽ-​ജദായിയുമാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്.

സന്ദർശകർക്ക് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങൾ നൽകി മികച്ച അനുഭ​വം ഇതിലൂടെ ഉണ്ടാക്കുവാനും, പുരാതന വസ്‌തുക്കൾ, മ്യൂസിയങ്ങൾ, നഗരപൈതൃകം എന്നിവ കൈകാര്യം ചെയ്യുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനും വേണ്ടിയുള്ള ആഗോള രീതികൾ കരാറിൽ ഉൾപ്പെടുന്നു. സൗദിയിലെ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനും, സുസ്‌ഥിരമായി വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള സ്‌ഥാപനമാണ് ഹെറിറ്റേജ് കമ്മീഷൻ.

Read Also: കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE