തിരുവനന്തപുരം: കാലവർഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തായുള്ള കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ശക്‌തമായ മഴ പ്രതീക്ഷിക്കാം. സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്‌ചയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപമെടുക്കും.
48 മണിക്കൂറിൽ അത് ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്‌ധമാണ്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും 1.2 മീറ്റർ വർ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം.
അതേസമയം, കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴക്കും ഇടിമിന്നലിനും ശക്‌തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. ജൂൺ അഞ്ചിന് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നു.
Most Read: ഒഡീഷ ട്രെയിൻ അപകടം; 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു- മരണസംഖ്യ 300ലേക്ക്