ലോക്ക്ഡൗൺ; സംസ്‌ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ നൽകിയേക്കും

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് നാളെ മുതൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. നിലവിൽ സംസ്‌ഥാനത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ നൽകുക. അതേസമയം ലോക്ക്ഡൗൺ ഈ മാസം 16ആം തീയതി വരെ തുടരുമെന്നാണ് അധികൃതർ നേരത്തെ വ്യക്‌തമാക്കിയിരുന്നത്.

ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ, ടാക്‌സി സർവീസുകൾ, ബാർബർ ഷോപ്പുകൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയേക്കും. സംസ്‌ഥാനത്ത് രോഗവ്യാപന സാധ്യത കൂടുതലായതിനാൽ ടിപിആർ നിരക്ക് 5 ശതമാനത്തിൽ താഴുന്നത് വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് ഡോക്‌ടർമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ലോക്ക്ഡൗൺ മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ ലോക്ക്ഡൗൺ ഇനിയും നീട്ടുന്നത് പ്രായോഗികമല്ലെന്നാണ്‌ ഉന്നത ഉദ്യോഗസ്‌ഥർ വിലയിരുത്തുന്നത്.

സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗൺ ഇന്ന് അവസാനിക്കും. സമ്പൂർണ ലോക്ക്ഡൗണിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്‌ഥാനത്ത് ശക്‌തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അവശ്യ സർവീസുകൾ മാത്രമാണ് ഇന്നലെയും ഇന്നും സംസ്‌ഥാനത്ത് അനുവദിച്ചിരുന്നത്. അതേസമയം നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ മാത്രം സംസ്‌ഥാനത്ത് 5,346 പേർക്കെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

Read also : അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരനെ മാലിന്യത്തിൽ മുക്കി; അതിക്രമം എംഎൽഎയുടെ നേതൃത്വത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE