ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി സർവീസുകൾ; നാളെ ആരംഭിക്കും

By Team Member, Malabar News
ksrtc
Representational Image
Ajwa Travels

വയനാട് : സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്ന് അവസാനിക്കുന്നതോടെ ജില്ലയിലെ ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി ദീർഘദൂര ബസുകൾ നാളെ മുതൽ ഓടി തുടങ്ങും. 7 സർവീസുകൾ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

കൂടുതൽ സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ നാളെ രാവിലെ 7.30നും 9 മണിക്കും ഇടയിൽ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് ബസുകൾ പുറപ്പെടും. കൂടാതെ വൈകിട്ട് 6.45, 8.15 എന്നീ സമയങ്ങളിൽ ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും, വൈകിട്ട് 7.30ന് കോട്ടയം വഴി തിരുവനന്തപുരത്തേക്കും സർവീസുകൾ നടത്തും.

രാവിലെ 10 മണിക്ക് എറണാകുളത്തേക്കും, വൈകുന്നേരം 6ന് പത്തനംതിട്ടയിലേക്കും സർവീസുകൾ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. കൂടാതെ വൈകുന്നേരങ്ങളിൽ പുറപ്പെടുന്ന ബസുകൾ ഇന്ന് ആരംഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE