കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം

By News Desk, Malabar News
Representational image
Ajwa Travels

കണ്ണൂർ: കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്‌ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി രതീഷ് (43), അമ്മ രമ്യ (24) എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്.

ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റ കുഞ്ഞിനെ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്‌തതായും ഡോക്‌ടർമാർ അറിയിച്ചു. കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ പോലീസിനു നിർദ്ദേശം നല്‍കി.

Malabar News: കടലേറ്റം; ബേപ്പൂരിലെ മറീന ജെട്ടി തകർന്നു; കൂടുതൽ നാശനഷ്‌ടം ഉണ്ടാകുമെന്ന് ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE