കടലേറ്റം; ബേപ്പൂരിലെ മറീന ജെട്ടി തകർന്നു; കൂടുതൽ നാശനഷ്‌ടം ഉണ്ടാകുമെന്ന് ആശങ്ക

By News Desk, Malabar News
Ajwa Travels

ബേപ്പൂർ: അതിശക്‌തമായ കടലേറ്റത്തിൽ ബേപ്പൂർ ബീച്ചിലെ മറീന ജെട്ടിക്ക് നാശം. ജെട്ടിയുടെ ചവിട്ടുപടിയിൽ പതിച്ച തറയോടുകൾ പലയിടത്തും പൊളിഞ്ഞു. ബീച്ചിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് ജെട്ടി തകർന്നത്. തിരതള്ളലിന്റെ ശക്‌തിയിൽ ജെട്ടിയുടെ കിഴക്കു ഭാഗത്ത് ടൈൽസ് പൊട്ടി വേർപെട്ടു കിടപ്പാണ്.

പൊട്ടിയ ടൈൽസ് കഷ്‌ണങ്ങൾ പരന്നതിനാൽ പടികളിലൂടെ നടക്കാൻ പറ്റാത്ത സ്‌ഥിതിയാണ്. കടലാക്രമണത്തിൽ അഴിമുഖത്ത് നിന്ന് ജെട്ടിയിലേക്ക് വെള്ളം തള്ളിക്കയറിയാൽ കൂടുതൽ ഭാഗം പൊളിയുമെന്ന് ആശങ്കയുണ്ട്.

Also Read: മുട്ടിൽ മരംമുറി; അന്വേഷണത്തിനായി വിജിലൻസ്- വനം ഉദ്യോസ്‌ഥരടക്കം വിപുലമായ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE