മുട്ടിൽ മരംമുറി; അന്വേഷണത്തിനായി വിജിലൻസ്- വനം ഉദ്യോസ്‌ഥരടക്കം വിപുലമായ സംഘം

By News Desk, Malabar News
tree felling case
Representational image
Ajwa Travels

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറി കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. വിജിലൻസ്, വനംവകുപ്പ് ഉദ്യോഗസ്‌ഥർ അടങ്ങുന്ന വലിയ സംഘത്തിനാകും ഇനി മുതൽ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക.

മൂന്ന് മേഖലകളായി തിരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്ന് മേഖലകളിൽ ഉള്‍പ്പെടുന്ന ഓരോ ജില്ലകളിലെയും കാര്യങ്ങൾ പ്രത്യേകം അന്വേഷിക്കുകയും പ്രത്യേക എഫ്ഐആര്‍ ഇട്ട് കേസെടുക്കുകയും ചെയ്യാനാണ് തീരുമാനം. എസ്‌പിമാരുടെ നേതൃത്വത്തിലായിരിക്കും മേഖലകളിലെ അന്വേഷണം.

ഇതിനായി എസ്‌പിമാരായ കെവി സന്തോഷ് കുമാർ, സുദർശൻ, സാബു മാത്യു എന്നിവരെ ചുമതലപ്പെടുത്തി. ഐജി സ്‌പർജൻ കുമാർ അന്വേഷണ നടപടികൾ ഏകോപിപ്പിക്കും. മരമുറി വിവാദ ഉത്തരവ് മറയാക്കി സംസ്‌ഥാന വ്യാപകമായി വൻതോതിൽ മരം കൊള്ള നടന്നെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അഴിമതിയും ഉദ്യോഗസ്‌ഥരുടെ പങ്കും അടക്കം സമഗ്രമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നതും.

വിജിലൻസ്, വനം വകുപ്പുകളിൽ നിന്ന് മിടുക്കരായ ഉദ്യോഗസ്‌ഥരെ അന്വേഷണ സംഘത്തിൽ നിയോഗിക്കുമെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. അധികം വൈകാതെ ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഉത്തവിറങ്ങും. അതിന് ശേഷം അന്വേഷ സംഘം യോഗം ചേര്‍ന്നായിരിക്കും തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കുക.

Also Read: വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; പരാതിയുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE