തൃശൂരില്‍ കര്‍ശന സുരക്ഷയില്‍ കേന്ദ്രങ്ങള്‍; വോട്ടെണ്ണല്‍ ആരംഭിച്ചു

By Team Member, Malabar News
Malabarnews_thrissur vote
Representational image
Ajwa Travels

തൃശൂര്‍ : ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇന്ന് കര്‍ശന സുരക്ഷ. ഇന്ന് രാവിലെ 8 മണി മുതല്‍ ആരംഭിച്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രമാണിച്ചാണ് കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ നഗരസഭയിലെയും, ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ 5 പഞ്ചായത്തുകളിലെയും വോട്ടെണ്ണല്‍ രണ്ട് കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്. നഗരസഭയിലെ 41 വാര്‍ഡുകളിലെ വോട്ടെണ്ണല്‍ ഗവണ്‍മെന്റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലും ബ്‌ളോക്ക് പഞ്ചായത്തിന്റെയും അതിനു കീഴിലെ 5 പഞ്ചായത്തുകളിലെയും വോട്ടെണ്ണല്‍ ഗവണ്‍മെന്റ് ഗേൾസ്‌ ഹൈസ്‌കൂളിലുമാണു നടക്കുക.

ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന വോട്ടെണ്ണലില്‍ വടക്കാഞ്ചേരി ബ്‌ളോക്ക് പഞ്ചായത്തിന്റെയും തെക്കുംകര, മുള്ളൂര്‍ക്കര, വരവൂര്‍, ദേശമംഗലം, എരുമപ്പെട്ടി പഞ്ചായത്തുകളിലെയും, ഈ മേഖലയിലെ വാഴാനി, വള്ളത്തോള്‍ നഗര്‍, എരുമപ്പെട്ടി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുകളാണ് എണ്ണുന്നത്. ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഴയന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്ത്, തിരുവില്വാമല, കൊണ്ടാഴി, ചേലക്കര, പഴയന്നൂര്‍, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍ പഞ്ചായത്തുകള്‍, തിരുവില്വാമല, ചേലക്കര ജില്ലാ ഡിവിഷനുകള്‍ എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണലാണ് നടക്കുന്നത്.

രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഉച്ചയാകുമ്പോഴേക്കും ഫലം അറിയാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പഴയന്നൂര്‍, ചേലക്കര എന്നീ പഞ്ചായത്തുകളില്‍ 22 വാര്‍ഡുകള്‍ വീതമാണ് ഉള്ളത്. 5 ടേബിളുകളിലായാണ് ഇവിടെ വോട്ടെണ്ണുന്നത്. 10 റൗണ്ടുകളിലായി ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. മറ്റിടങ്ങളില്‍ 8 റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. കൂടാതെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ യഥാസമയം ട്രെന്‍ഡ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Read also : മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റം; പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE