വാഷിംഗ്ടണ്‍: അമേരിക്കയിലെ 10 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചു.
അമേരിക്ക വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ല് നേടിയെടുത്തതായിറോബര്ട്ട് റെഡ്ഫീല്‍ഡ് ബുധനാഴ്ച പറഞ്ഞു. ‘പത്ത് ദിവസം മുമ്പ് പുതിയ ഭരണം ആരംഭിച്ചതു മുതല്‍ 10 ലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ആദ്യത്തെ ഡോസ് കോവിഡ്-19 വാക്സിന് ലഭിച്ചു,’ റെഡ്ഫീല്‍ഡ് വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ മുഴുവന്‍പേര്‍ക്കും വാക്സിന് ലഭ്യമാകുന്നതുവരെ മാസ്ക് ധരിക്കുന്നത് പോലുള്ള മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും എല്ലാവരും പിന്തുടണമെന്നും റെഡ്ഫീല്‍ഡ് അഭ്യര്‍ഥിച്ചതായി സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ചയുടെ അവസാനത്തോടെ, ഫൈസര്‍-ബയോടെക്, മോഡേണ എന്നി രണ്ട് അംഗീകൃത വാക്സിനുകളുടെ ഒരു കോടി ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് യുഎസ് അധികൃതരുടെ പ്രതീക്ഷ. വാക്സിന് സ്വീകരിക്കുന്ന ആളുകള്‍ക്ക് ആദ്യ ഘട്ടത്തില്‍ പ്രാരംഭ ഷോട്ടും തുടര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷം ഒരു ബൂസ്റ്റര്‍ ഷോട്ടുമാണ് നല്‍കുക.
National News: 29ആം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; രണ്ടുകോടി ആളുകള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിക്കും