തിരുവനന്തപുരത്ത് അമ്മയും മകനും കിണറ്റില്‍ ചാടി മരിച്ചു

By Syndicated , Malabar News
suicide
Ajwa Travels

തിരുവനന്തപുരം: നഗരൂരിൽ അമ്മയും ആറുവയസുള്ള മകനും കിണറ്റില്‍ ചാടി മരിച്ചു. പന്തുവിള സ്വദേശി ബിന്ദു, മകന്‍ രജിന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ബിന്ദു, ഭര്‍ത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കുഞ്ഞിനൊപ്പം കിണറ്റില്‍ ചാടുകയായിരുന്നു. പൊള്ളലേറ്റ രജിലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു ബിന്ദുവിന്റെയും രജിലാലിന്റെയും വിവാഹം നടന്നത്. ഇരുവരും പതിവായി പരസ്‌പരം വഴക്ക് ഉണ്ടാക്കാറുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.

Read also: പഞ്ച്‌ഷീർ; പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE