സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി

By Desk Reporter, Malabar News
oommen-chandy-ramesh-chennithala-mullappally_2020-Sep-22
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിലെ അന്വേഷണ ഏജൻസികളുടെ നടപടികളിൽ വിശ്വാസമില്ലെന്നും ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്ന് സംശയമുണ്ടെന്നും മുല്ലപപ്പള്ളി ആരോപിച്ചു.

അതേസമയം, പിണറായി സർക്കാർ നാറി പുഴുത്ത് പുറത്തുപോകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

National News:  യുഎന്നില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

സമരങ്ങളെ ഭയപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സത്യ​ഗ്രഹത്തിൽ സംസാരിക്കവെ പറഞ്ഞു. മന്ത്രി കെടി ജലീലിന രക്ഷിക്കാൻ മുഖ്യമന്ത്രി കള്ളവും വർഗീയതയും പറയുകയാണ്. സമരങ്ങളെ ഭീകരമായി അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഇതുകൊണ്ട് യുഡിഎഫിനെ പിന്തിരിപ്പിക്കാനാകില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE