മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ട് മരണം

By News Desk, Malabar News
fire death pathanamthitta
Representational Image
Ajwa Travels

മുംബൈ: നഗരത്തിലെ 15 നില കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തിൽ രണ്ടുപേർ മരിച്ചു. മുംബൈ കാന്തിവാലിയിലെ ഹൻസ ഹെറിറ്റേജ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപടർന്നത്.

ശനിയാഴ്‌ച രാത്രിയോടെ കെട്ടിടത്തിന്റെ 14ആം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടർന്നു. അപകടത്തിൽ പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഴ് അഗ്‌നിരക്ഷാ സേനാ വാഹനങ്ങൾ സംഭവ സ്‌ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം മാത്രം 13 പേർക്കാണ് തീപിടുത്തത്തിൽ ജീവൻ നഷ്‌ടമായത്. ശനിയാഴ്‌ച രാവിലെ അഹമ്മദ് നഗറിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 രോഗികൾ വെന്തുമരിച്ചിരുന്നു.

Also Read: ഇന്ധന നികുതിയിൽ ഇളവിന് നിർബന്ധിക്കരുത്; കോൺഗ്രസ് മുഖ്യമന്ത്രിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE