തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാർ ബിജെപി അംഗത്വം നൽകി. ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപയിന് തുടക്കം കുറിച്ചാണ് നിരവധി ഹിറ്റ് ഗാനങ്ങളുടെ സംവിധായകൻ മോഹൻ സിത്താരയ്‌ക്ക് ആദ്യ അംഗത്വം നൽകിയത്.
തൃശൂർ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാർ അംഗത്വ വിതരണ ഉൽഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി മേനോൻ, സംസ്‌ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരുടെ ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിൽ നിന്ന് ഏഴ് ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അംഗത്വം പുതുക്കിയതോടെയാണ് ബിജെപി അംഗത്വ പ്രചാരണത്തിന് തുടക്കമായത്. ഒക്‌ടോബർ 15 വരെയാണ് അംഗത്വ പ്രചാരണം.
Most Read| മലയാളികൾക്കും തിരിച്ചടി; ഖത്തറിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം