മലയാളികൾക്കും തിരിച്ചടി; ഖത്തറിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു ആറുമാസത്തിന് ശേഷം നിയമം പ്രബല്യത്തിൽ വരും.

By Trainee Reporter, Malabar News
Qatar
Ajwa Travels

ദോഹ: സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനായി ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് അംഗീകാരം നൽകി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു ആറുമാസത്തിന് ശേഷം നിയമം പ്രബല്യത്തിൽ വരും.

സ്വകാര്യ മേഖലയിലെ സ്‌ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ സേവനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി പുതിയ തൊഴിൽ അവസരങ്ങൾ തുറക്കാനും അതുവഴി സ്വദേശികളുടെ മാനവവിഭവശേഷി സ്വകാര്യ മേഖലയിൽ കൂടുതൽ പ്രയോജനപ്പെടുത്താനുമാണ് നിയമം ലക്ഷ്യംവെക്കുന്നത്.

പുതിയ നിയമത്തിന് കീഴിൽ രാജ്യത്തെ വിവിധ സ്‌ഥാപനങ്ങൾ ഉൾപ്പെടുമെന്ന് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്‌തമാക്കുന്നു. വാണിജ്യ രജിസ്‌ട്രേഷനിലുള്ള വ്യക്‌തികളുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനങ്ങൾ, സർക്കാരും സ്വകാര്യ സ്‌ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്‌ഥാപനങ്ങൾ, സ്വകാര്യ ഉടമസ്‌ഥതയിലുള്ള കമ്പനികൾ, ലാഭേച്ഛ ലക്ഷ്യംവെക്കാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്‌ഥാപനങ്ങൾ, കായിക സ്‌ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയവ പുതിയ നിയമത്തിന്റെ പരിധിയിൽ വരും.

സ്‌ഥാപനത്തിന്റെ നിലവാരം, തൊഴിലാളികളുടെ എണ്ണം, ജോലി എന്നിവയെ അടിസ്‌ഥാനമാക്കി സ്‌ഥാപനങ്ങളെ തരംതിരിച്ചു സ്വകാര്യ മേഖലക്കായി തൊഴിൽ ദേശസാൽക്കരണ പദ്ധതി നടപ്പാക്കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി. ഖത്തരി പൗരൻമാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സുസ്‌ഥിരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും, തൊഴിൽ ദേശസാൽക്കരണത്തിനായുള്ള സ്‌റ്റാൻഡേർഡ് തൊഴിൽ കരാർ ടെംപ്ളേറ്റുകൾ പുറപ്പെടുവിക്കുന്നതിനും പുതിയ നിയമത്തിൽ വ്യവസ്‌ഥയുണ്ട്.

നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചു ആറുമാസം പൂർത്തിയാകുന്നതോടെ പ്രാബല്യത്തിൽ വരും. വരും ദിവസങ്ങളിൽ നിയമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും. അതേസമയം, ഖത്തറിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന പ്രവാസികളായ മലയാളികൾക്ക് ഉൾപ്പടെ പുതിയ നിയമം വൻ തിരിച്ചടിയാകും.

Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE