കണക്ക് പുറത്ത് വിട്ട് ആമസോൺ; 20,000ത്തോളം ജീവനക്കാർക്ക് കോവിഡ്

By Desk Reporter, Malabar News
Amazone_Oct-02
Ajwa Travels

സാൻ ഫ്രാൻസിസ്‌കോ: മാർച്ച് തുടക്കം മുതൽ ഇതുവരെ യുഎസിൽ 20,000ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയുടെ 650 സൈറ്റുകളിലായി ഒരു ദിവസം 50,000 കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട് എന്നും കമ്പനി അറിയിച്ചു. യുഎസിലെ കോവിഡ് ബാധയുടെ തോത് നോക്കുമ്പോൾ തങ്ങളുടെ ജീവനക്കാരിലെ രോ​ഗബാധ താരതമ്യേന കുറവാണെന്നും കമ്പനി അവകാശപ്പെട്ടു.

കോവിഡ് കണക്ക് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും തൊഴിലാളി സംഘടനകളും ആമസോണിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കണക്കുകൾ ആമസോൺ പുറത്തുവിട്ടത്. ജീവനക്കാരിലെ രോഗബാധയുടെ വിവരങ്ങൾ അവരെ അറിയിക്കാറുണ്ടെന്നും കമ്പനി പറഞ്ഞു.

National News:  രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായ സ്‍ത്രീകള്‍ 2,48,397; കുട്ടികള്‍ 73,138

“മറ്റ് വൻകിട കമ്പനികളും അവരുടെ കോവിഡ് കേസുകളുടെ കണക്കുകൾ പുറത്തുവിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാരണം അങ്ങനെ ചെയ്യുന്നത് നമ്മൾ എല്ലാവരെയും സഹായിക്കും. ഇത് കമ്പനികൾ പരസ്‌പരം മത്സരിക്കേണ്ട ഒരു സമയമല്ല, കമ്പനികൾ പരസ്‌പരം സഹായിക്കേണ്ട സമയമാണ്,”- ആമസോൺ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE