തൊഴിലാളികളും ഉടമകളും കടക്കെണിയിൽ; റിസോർട്ടുകൾ തുറക്കണമെന്ന് ആവശ്യം

By Team Member, Malabar News
Resorts In Wayanad
Representational image
Ajwa Travels

വയനാട് : കോവിഡും ലോക്ക്ഡൗണും മൂലം ജില്ലയിൽ അടഞ്ഞു കിടക്കുന്ന റിസോർട്ടുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യം ഉയരുന്നു. വയനാട് ഇക്കോ ടൂറിസം ഓർഗനൈസേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

രോഗവ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ജില്ലയിലെ എല്ലാ റിസോർട്ടുകളും അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നൂറ് കണക്കിന് തൊഴിലാളികളും ഉടമസ്‌ഥരും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാതെ വലയുകയാണെന്ന് ഓർഗനൈസേഷൻ വ്യക്‌തമാക്കി.

സർക്കാർ ആനുകൂല്യങ്ങളോ, വരുമാനമോ ഇല്ലാതെ, റിസോർട്ട് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് കടക്കെണിയിൽ നിന്നും രക്ഷപെടാൻ ഉടൻ തന്നെ റിസോർട്ടുകൾ വീണ്ടും തുറന്നു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അവർ വ്യക്‌തമാക്കി. അതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജില്ലയിലെ റിസോർട്ടുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് ഇപ്പോൾ ആവശ്യം ശക്‌തമാകുന്നത്.

Read also : സ്‍പീക്കറുടെ പിഎ ചമഞ്ഞ് തൊഴിൽ തട്ടിപ്പ്; പ്രതിയെ പിടികൂടി; നാടകീയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE