വയനാട് : യുജിസിയുടെ പരീക്ഷാ കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ തുടങ്ങണമെന്ന ആവശ്യവുമായി ടി സിദ്ദിഖ് എംഎൽഎ ഡെൽഹി യുജിസി ആസ്‌ഥാനത്ത് നിവേദനം സമർപ്പിച്ചു. കൂടാതെ ഇക്കാര്യം രാഹുൽ ഗാന്ധി എംപിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്‌തു.
യുജിസി പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ തന്നെ ജില്ലയിലെ വിദ്യാർഥികൾക്ക് മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട സ്‌ഥിതിയാണ്. നെറ്റ്, ജെആർഎഫ്, സിഎസ്ഐആർ യൂണിവേഴ്‌സിറ്റി ഗ്രാൻഡ്‌സ് കമ്മിഷൻ എന്നിവക്ക് കീഴിലുള്ള പരീക്ഷകളെഴുതാൻ ജില്ലയിലെ വിദ്യാർഥികൾ പ്രധാനമായും പോകുന്നത് കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്.
ജില്ലയിൽ പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും വലിയ ബുദ്ധിമുട്ടാണ് വിദ്യാർഥികൾ നേരിടുന്നത്. അതിനാൽ പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും, ഇതിലൂടെ ജില്ലയിലെ വിദ്യാർഥികളുടെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നടപടി സ്വീകരിക്കണമെന്നും എംഎൽഎ യുജിസിക്ക് നൽകിയ നിവേദനത്തിൽ വ്യക്‌തമാക്കി.
Read also : കനത്ത മഴ; മാഹി ആശുപത്രിക്ക് സമീപം മരങ്ങൾ കടപുഴകി വീണു