റോഡ് നിർമാണത്തിലെ അനാസ്‌ഥ; തൃക്കരിപ്പൂരിൽ ഇന്ന് നാട്ടുകാരുടെ ഉപരോധം

By Staff Reporter, Malabar News
kasargod-news
Ajwa Travels

കാസർഗോഡ്: റോഡ് ഭാഗികമായി കിളച്ചിട്ട് ഒരു വർഷമാകാറായിട്ടും പണിപൂർത്തിയാക്കാത്ത കരാറുകാരുടെ അനാസ്‌ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ ഉപരോധം. കർമസമിതിയുടെ നേതൃത്വത്തിലാണ് തൃക്കരിപ്പൂർ കക്കുന്നത്ത് ഞായറാഴ്‌ച രാവിലെ 10ന് റോഡ് ഉപരോധിക്കുന്നത്. തൃക്കരിപ്പൂർ കക്കുന്നം മുതൽ തലിച്ചാലംപാലം വരെയുള്ള റോഡ് നവീകരിക്കുന്നതിന് ഒരുവർഷം മുൻപാണ് കരാർ നൽകിയത്.

തുടർന്ന്, മണ്ണുമാന്തിയന്ത്രംകൊണ്ട് റോഡ് ഭാഗികമായി കിളച്ചിട്ടു. മഴയുടെ കാരണം പറഞ്ഞ് പ്രവൃത്തി നിർത്തിപ്പോയ കരാറുകാർ നാട്ടുകാരുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഒന്നരമാസം മുൻപ്‌ റോഡിൽ വിവിധ ഭാഗങ്ങളിൽ പ്രവൃത്തി നടക്കുന്നുവെന്ന് കാട്ടി ബോർഡ് സ്‌ഥാപിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തത്. റോഡിൽ ഒരുഭാഗത്ത് മെറ്റൽ ഇട്ടതല്ലാതെ ടാറിടൽ പ്രവൃത്തി തുടങ്ങിയില്ല. ഇതോടെ വാഹനങ്ങൾക്ക് തീരെ കടന്നു പോകാൻ പറ്റാത്ത സ്‌ഥിതിയാണുള്ളത്.

Read Also: മണ്ഡലം കുടുംബ സ്വത്താക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും; എകെ ബാലനെതിരെ‌ പോസ്‌റ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE