‘പുതിയ ഇന്ത്യക്ക് പുതിയ നിഘണ്ടു’; പരിഹസിച്ച് രാഹുൽ ഗാന്ധി

By News Desk, Malabar News
Like agricultural law, the agneepath must be withdrawn; Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്‌ക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

നിഘണ്ടുവിൽ വാക്കുകളുടെ അർഥം വിവരിക്കുന്നതിനെ അനുകരിച്ച്, ‘അണ്‍പാര്‍ലമെന്ററി’ എന്ന പദത്തിന് പുതിയ നിര്‍വചനം നല്‍കികൊണ്ടാണ് രാഹുലിന്റെ പരിഹാസം. ‘പ്രധാനമന്ത്രി ഭരണം കൈകാര്യംചെയ്യുന്ന രീതിയെ ശരിയായി വിവരിക്കുന്നതിന് ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോള്‍ തടയപ്പെട്ടിട്ടുള്ളതുമായ വാക്കുകള്‍’ എന്നാണ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ നിര്‍വചനം എന്ന് രാഹുല്‍ പരിഹസിക്കുന്നു.

പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പാടില്ലാത്ത വാചകത്തിന് ഉദാഹരണമായി ‘തന്റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോൾ ജൂംലജീവിയായ ഏകാധിപതി മുതലക്കണ്ണീർ പൊഴിച്ചു’ എന്ന ഉദാഹരണവും രാഹുൽ നൽകി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

bloodshed (രക്‌തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears (മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), ഹശല (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍), incompetent (അയോഗ്യത) തുടങ്ങി ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുന്നത്.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE