പുതിയ പാര്‍ലമെന്റ് മന്ദിരം; നിര്‍മ്മാണത്തിന് പാരിസ്‌ഥിതിക അനുമതി

By Team Member, Malabar News
New parliament
Representational image
Ajwa Travels

ന്യൂഡെല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ള നിര്‍മ്മാണ പദ്ധതിക്ക് പാരിസ്‌ഥിക അനുമതി ലഭിച്ചു. പുതുക്കി സമര്‍പ്പിച്ച പദ്ധതിക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത് ഇത് പ്രകാരം ആകെ ബില്‍ഡ് അപ് ഏരിയയിലും, നിര്‍മ്മാണ ചിലവിലും വ്യത്യാസം ഉണ്ടാകും.

പുതിയ പദ്ധതി അനുസരിച്ച് ആകെ ബില്‍ഡ് അപ് ഏരിയ 17,21,500 സ്‌ക്വയര്‍ മീറ്റര്‍ ആയി കുറയും. നേരത്തെ ആകെ ബില്‍ഡ് അപ് ഏരിയ 18,37,057 സ്‌ക്വയര്‍ മീറ്റര്‍ ആയിരുന്നു. കൂടാതെ 11,794 കൂടിയായിരുന്ന നിര്‍മ്മാണ ചിലവില്‍ 1,656 കോടി രൂപയുടെ വര്‍ധന കൂടി ഉണ്ടാകും. ഇതോടെ ആകെ നിര്‍മ്മാണ ചിലവ് 13,450 ആയി ഉയരും.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പാരിസ്‌ഥിതിക അനുമതി കിട്ടിയ സാഹര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി അനുമതി ലഭിക്കാന്‍ ഉടന്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കും. നിലവില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read also : ജനിതകമാറ്റം സംഭവിച്ച കൊറോണ; ഇന്ത്യയിൽ 5 പുതിയ കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE