അല്ലു അർജുൻ ചിത്രം ‘പുഷ്‌പ’യിലെ പുതിയ ഗാനമെത്തി

By News Bureau, Malabar News
pushpa movie-new song
Ajwa Travels

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്‌പ’യിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഒരു ഫാസ്‌റ്റ് നമ്പർ ആണ് ഇക്കുറിയും വന്നുചേർന്നിരിക്കുന്നത്.

നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ രണ്ട് ലിറിക്കൽ വീഡിയോക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ പുതിയ ​ഗാനവും ആരാധകർ നെഞ്ചേറ്റിയിരിക്കുകയാണ്.

ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രഞ്‌ജിത്താണ് ​ഗാനത്തിന്റെ മലയാളം വെർഷൻ പാടിയിരിക്കുന്നത്. ‘നീ പോടാ, ഇത് ഞാനാടാ’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്.

‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളി താരം ഫഹദ് ഫാസില്‍ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17നാണ് തിയേറ്ററുകളിൽ എത്തുക. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

രക്‌തചന്ദന കടത്തുകാരനായ പുഷ്‌പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് 250 കോടി രൂപ ചിലവിട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

ദേവി ശ്രീ പ്രസാദ്‌ തന്നെയാണ് ചിത്രത്തിന്റെ സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്. മിറോസ്ളോ കുബ ബറോസ്‌ക് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ സൗണ്ട് എന്‍ജിനീയർ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

Most Read: ‘സമയമായി’; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എബി ഡിവില്ലിയേഴ്‌സ്‌ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE