കോഴിക്കോട്: ഡിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നിജേഷ് അരവിന്ദ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് നിജേഷ് കെപിസിസിക്ക് കൈമാറി.
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും തന്നെ ഒഴിവാക്കിയെന്ന് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറയുന്നു. പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് അരവിന്ദ് ഉന്നയിക്കുന്ന ആക്ഷേപം. സ്‌ഥാനാർഥിത്വത്തിൽ പരിഗണിക്കാതിരുന്നതിലും നിജേഷിന് അതൃപ്‌തി ഉണ്ടായിരുന്നു.
അതിനിടെ, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്‌തി പരസ്യമാക്കി ലീഗ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന പരസ്യ ചർച്ചകൾ ശരിയല്ല. കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ മുന്നണിയെ പരിഹാസ്യരാക്കുമെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ. സലാം പറഞ്ഞു.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം






































