നിമിഷ തമ്പി കൊലക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

2018 ജൂലൈ 30ന് ആയിരുന്നു സംഭവം. എറണാകുളം അമ്പുനാട് അന്തിനാട് സ്വദേശിനിയായ ബിരുദ വിദ്യാർഥി നിമിഷ തമ്പിയെ (22) മോഷണ ശ്രമത്തിനിടെയാണ് പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

By Trainee Reporter, Malabar News
Nimisha Thambi murder case
Representational Image
Ajwa Travels

കൊച്ചി: എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു കോടതി. പ്രതിയായ മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയ്‌ക്കാണ് (44) ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്. പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്.

പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജൂലൈ 30ന് ആയിരുന്നു സംഭവം. എറണാകുളം അമ്പുനാട് അന്തിനാട് സ്വദേശിനിയായ ബിരുദ വിദ്യാർഥി നിമിഷ തമ്പിയെ (22) മോഷണ ശ്രമത്തിനിടെയാണ് പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ടു തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും പ്രതി കുത്തി പരിക്കേൽപ്പിച്ചിരുന്നു.

തടിയിട്ടപറമ്പ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ചുള്ള കവർച്ച, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

Most Read| മണിപ്പൂരിൽ വീണ്ടും സംഘർഷം; നാല് മരണം- നിരവധിപ്പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE