നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി; 90.86 ലക്ഷം രൂപ അനുവദിച്ചു

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: നാഷണല്‍ ട്രസ്‌റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കുന്നതിനായി 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 55,778 ഗുണഭോക്‌താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഗുണഭോക്‌താക്കള്‍ നാഷണല്‍ ട്രസ്‌റ്റിലേക്ക് അടക്കേണ്ട വാര്‍ഷിക പ്രീമിയം തുകയുടെ മുഴുവനും സംസ്‌ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴിയാണ് നല്‍കി വരുന്നത്. കേരള സര്‍ക്കാരിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ശക്‌തമായ ഇടപെടലും സാമ്പത്തിക സഹായവും കൊണ്ടു മാത്രമാണ് ഇത്രയേറെ പേരെ നിരാമയ ഇന്‍ഷുറന്‍സിന് കീഴില്‍ കൊണ്ടുവരാനായതെന്നും മന്ത്രി വ്യക്‌തമാക്കി.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധി മാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിളിറ്റി എന്നിവ ബാധിച്ചവര്‍ക്ക് സമ്പൂര്‍ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് നാഷണല്‍ ട്രസ്‌റ്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നിരാമയ ഇന്‍ഷുറന്‍സ്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ വഴി ലോക്കല്‍ ലെവല്‍ കമ്മിറ്റികളും സ്‌റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്ററും മുഖേനയാണ് പദ്ധതി നിര്‍വഹിച്ചു വരുന്നത്.

ഇപ്രകാരം 2020-21ല്‍ പുതുതായി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്തവരേയും പോളിസി പുതുക്കിയവരേയും ഉള്‍പ്പടെ ആകെ 55,778 ഗുണഭോക്‌താക്കളുടെ പദ്ധതി പുതുക്കുന്നതിലേക്കാണ് തുക അനുവദിച്ചത്.

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്‌താക്കളെ ചേര്‍ത്തതും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചതുമായ സംസ്‌ഥാനം കൂടിയാണ് കേരളം.

Also Read: പെട്രോളിനും ഡീസലിനും സെസ്; വില കൂടില്ലെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE