കര്‍ഷക സമരത്തില്‍ ചര്‍ച്ചയില്ല; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്

By Staff Reporter, Malabar News
Rajya-Sabha
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് അലയടിക്കുന്ന കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. കര്‍ഷക സമരത്തില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ നിഷേധിച്ചതോടെ ആണ് സഭ പ്രക്ഷുബ്‌ധമായത്. എളമരം കരീം എംപിയാണ് നോട്ടീസ് നല്‍കിയത്.

സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാല്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ഇന്ന് ചര്‍ച്ച നടത്താന്‍ സാധിക്കില്ലെന്ന് ഉപരാഷ്‌ട്രപതി അറിയിച്ചു. വിഷയം നാളെ ചര്‍ച്ചക്കെടുക്കാമെന്ന് പറഞ്ഞ വെങ്കയ്യ നായിഡു നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് നിയമം പാസാക്കിയതെന്നും പറഞ്ഞു.

ഇതോടെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നേരത്തെ പ്രതിപക്ഷ ബഹളം ശക്‌തമായതിനില്‍ പത്തരവരെ സഭ നിര്‍ത്തിവെക്കുകയും ചെയ്‌തിരുന്നു.

അതേസമയം കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിലും കേന്ദ്രത്തിനെതിരെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ശനിയാഴ്‌ച രാജ്യവ്യാപക വഴിതടയല്‍ സമരം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

Read Also: പോളിയോ വാക്‌സിനുപകരം സാനിറ്റൈസര്‍ നല്‍കി; മഹാരാഷ്‌ട്രയില്‍ 12 കുട്ടികള്‍ ആശുപത്രിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE