പുതിയ രണ്ട് സ്‌മാര്‍ട്ട് ഫോണുകളുമായി നോക്കിയ; സവിശേഷകള്‍ അറിയാം

By Staff Reporter, Malabar News
technology image_malabar news
Nokia 2.4, Nokia 3.4 Smartphones
Ajwa Travels

ലോകവിപണിയില്‍ പുതിയ രണ്ടു സ്‌മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി നോക്കിയ. 10000 രൂപ റെയിഞ്ചില്‍ വാങ്ങാന്‍ സാധിക്കുന്ന നോക്കിയ 3.4, നോക്കിയ 2.4 എന്നി സ്‌മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

നോക്കിയ 3.4 സവിശേഷതകള്‍:

6.39 ഇഞ്ചിന്റെ എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയോട് കൂടിയാണ് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നത്. കൂടാതെ 720×1,560 പിക്‌സല്‍ റെസലൂഷനും ഈ സ്‌മാര്‍ട്ട് ഫോണുകള്‍ കാഴ്‌ചവെക്കുന്നുണ്ട്. അതോടൊപ്പം 19.5:9 ആസ്‌പെക്റ്റ് ആനുപാതികതയും ഇവയുടെ സവിശേഷതയാണ്. 3 ജിബി റാം, 4 ജിബിയുടെ റാം എന്നി വേരിയന്റുകളില്‍ ഈ സ്‌മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് ഇവയുടെ പ്രധാന സവിശേഷത. 13 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു. കൂടാതെ 4,000 mAhന്റെ ബാറ്ററി ലൈഫും ഇവ കാഴ്‌ചവെക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ ഏകദേശം 13,700 രൂപയാണ് ഈ സ്‌മാര്‍ട്ട്‌ഫോണുകളുടെ വില.

National News: ദീപിക പദുക്കോൺ ഉൾപ്പെടെ നാലു പേർക്ക് സമൻസ്

നോക്കിയ 2.4 സവിശേഷതകള്‍:

6.5 ഇഞ്ചിന്റെ എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്‌മാര്‍ട്ട് ഫോണുകള്‍  എത്തിയിരിക്കുന്നത്. കൂടാതെ 720×1,600 പിക്‌സല്‍ റെസലൂഷനും ഇവ കാഴ്‌ചവെക്കുന്നു. 20:9 ആണ് ആസ്‌പെക്റ്റ് അനുപാതം. 2 ജിബിയുടെ റാം, 3 ജിബി റാം എന്നി വേരിയന്റുകളില്‍ ഇവ ലഭ്യമാണ്. ഡ്യൂവല്‍ പിന്‍ ക്യാമറകളുമായാണ് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. 13 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് സ്വന്തം. 4,500 mAh ആണ് ഇതിന്റെ ബാറ്ററി ലൈഫ്. ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ ഏകദേശം 10,300 രൂപയാണ് ഇതിന് വില വരിക.

Read Also: ജനങ്ങളെ സ്വാധീനിച്ച 100 പേര്‍; ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആയുഷ്‌മാൻ ഖുറാന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE