ശ്രദ്ധേയമായി ‘വെണ്ണിലാവ്’ വീഡിയോ ആൽബം; സ്‌ത്രീയുടെ കരുത്തും ലാവണ്യവും പ്രമേയം

ഒരൊറ്റ ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ 'വെണ്ണിലാവ്' എന്ന വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. സ്‌ത്രീയുടെ കരുത്തും ലാവണ്യവും പ്രമേയമായ യുട്യൂബ് ആൽബം സംവിധാനം ചെയ്‌തിരിക്കുന്നത്‌ പ്രശസ്‌ത കലോൽസവ മേക്കപ്പ്‌മാനും ഷോർട് ഫിലിം-ആൽബം സംവിധായകനുമായ ജയരാജ് കട്ടപ്പനയാണ്.

By Central Desk, Malabar News
'Vennilavu' video album; The theme of woman's strength and beauty
കട്ടപ്പന വനിതാസെൽ സബ് ഇൻസ്‌പെക്‌ടർ സുമതി വിശ്വനാഥ് ആൽബം പ്രകാശനം നിർവഹിക്കുന്നു
Ajwa Travels

മനോഹര വരികളും സംഗീതവും മികച്ച കൈയടക്കവുമായി അന്താരാഷ്‍ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങിയ വെണ്ണിലാവ്’ എന്ന പുതിയ ആൽബം ശ്രദ്ധേയമാകുന്നു. പ്രശസ്‌ത കലോൽസവ മേക്കപ്പ്‌മാനും ഷോർട് ഫിലിം-ആൽബം സംവിധായകനുമായ ജയരാജ് കട്ടപ്പന സംവിധാനം ചെയ്‌തിരിക്കുന്ന ആൽബത്തിൽ നായികയായി എത്തിയിരിക്കുന്നത് ചിന്നു സേവ്യറാണ്.

സ്‌ത്രീയുടെ കരുത്തും മനോധൈര്യവും ലാവണ്യവും മനോഹരമായ തിരക്കഥയിലൂടെ ദൃശ്യവൽകരിച്ച ആൽബമാണ് ‘വെണ്ണിലാവ്’. ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിലിലും പരിസര പ്രദേശങ്ങളിലുമായി ഒരു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ആൽബമാണിതെന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ, ആ കുറവുകളൊന്നും ആൽബത്തിൽ കാണുന്നില്ല എന്നുമാത്രമല്ല, തിരക്കഥയുടേയും സംവിധാന മികവിന്റെയും കൈയടക്കം ആൽബത്തിൽ ഉടനീളം കാണുകയും ചെയ്യുന്നുണ്ട്.

കാവ്യ എന്ന പെൺകുട്ടിയുടെ വിവിധ തലങ്ങളിലെ ജീവിതമാണ് ആൽബത്തിന്റെ പ്രമേയം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടായി ജോലിനോക്കുന്നതിനൊപ്പം ഏറെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ രാത്രികാല ഹോട്ടലും നടത്തുന്നുണ്ട് കാവ്യയെന്ന കഥാപാത്രം. കാവ്യയും ഭർത്താവും നടത്തുന്ന രാത്രികാല ഹോട്ടലിൽ എല്ലാദിവസവും നടക്കാറുള്ള സംഗീത പരിപാടിയിലെ ഗായക കഥാപാത്രത്തിലൂടെയാണ് ഗാനം മുന്നോട്ടുപോകുന്നത്.

ജീപ്പ് ഡ്രൈവ് ചെയ്യുന്നതും, വല വീശുന്നതും, നീന്തലും, നൃത്തപരിശീലനവും ഉൾപ്പെടെ വിവിധ മേഖലകളിലെ സ്‌ത്രീയുടെ കരുത്തും അതേ സമയം കുടുംബിനി എന്ന നിലയിൽ ഭർത്താവിനെ ഒരുപാടു സ്‌നേഹിക്കുന്ന വീട്ടമ്മയായും കാവ്യ എന്ന കഥാപാത്രം നിറഞ്ഞു നിൽക്കുന്നു. ക്ളൈമാക്‌സിൽ ഭർത്താവ് ഒരു കാൽ നഷ്‌ടപ്പെട്ട ആളാണെന്ന് പ്രേക്ഷകൻ തിരിച്ചറിയുന്നിടത്താണ് ആൽബം അവസാനിക്കുന്നത്.

'Vennilavu' Album; Actor Chinnu Xavier
കാവ്യ എന്ന കഥാപാത്രമായി അഭിനയിച്ച ചിന്നു സേവ്യർ

ആഡോൺ അന്ന ക്രീയേഷൻസ് ബാനറിൽ ഗുഡ്‌വിൽ എന്റർടൈൻമെന്റ് യുട്യൂബ് ചാനലിന് വേണ്ടി ഫ്രാൻസിസ് കട്ടപ്പന നിർമിച്ചിരിക്കുന്നതാണ്‌ ആൽബം. സംവിധാനത്തിനൊപ്പം കെട്ടുറപ്പുള്ള തിരക്കഥയും ജയരാജ് കട്ടപ്പന തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഗാനരചനയും സംഗീതവും സുജാത കട്ടപ്പനയും ആലാപനം അനന്ദു കൃഷ്‌ണയുമാണ് ചെയ്‌തിരിക്കുന്നത്‌. ആൽബം ഇവിടെ കാണാം:

നൃത്തരംഗത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ചിന്നു സേവ്യർ, കാവ്യ എന്ന കഥാപാത്രത്തിന് ജീവൻ നൽകി. അഭിനയരംഗത്ത് ആദ്യമെങ്കിലും ചിന്നു സേവ്യർ തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്. നായക കഥാപാത്രം ചെയ്‌തിരിക്കുന്നത്‌ ഷോർട് ഫിലിമുകളിൽ അഭിനയ പരിചയമുള്ള മീഡിയ പ്രവർത്തകൻ ജിതിൻ കൊച്ചിത്രയാണ്. ഗിറ്റാർ പ്ളേ ചെയ്‌തുകൊണ്ടുള്ള ഗായക കഥാപത്രത്തെ അഖിൽ ആണ് അവതരിപ്പിച്ചത്.

'Vennilavu' video album; Directed By Jayaraj Kattappana

ക്യാമറ ഷൈജു ശിവനും അസോസിയേറ്റ് ഡയറക്‌ടർ ജാക്‌സൺ തോമസും എഡിറ്റിംഗ് ദിലീപ് സുകുമാരനും ആർട് ബിജുവും നിർവഹിച്ചപ്പോൾ മേക്കോവർ ആർട്ടിസ്‌റ്റായി സംവിധായകന്റെ ഭാര്യയും കലോൽസവ മേക്കപ്പ് വിദഗ്‌ധയുമായ അഞ്‌ജു ജയരാജ് പ്രവർത്തിച്ചു. ഓർക്കസ്‌ട്രേഷൻ : ബ്ളസൺ കട്ടപ്പന, റിഥം : സിനോയ് ജോൺ, ഫ്ളൂട് : ബിനോ തോമസ്, റെക്കോർഡിങ് & മിക്‌സിംഗ് : ദീപു ഗ്രാമഫോൺ എന്നിവരാണ് ചെയ്‌തിരിക്കുന്നത്‌.

'Vennilavu' Album; Actor Chinnu Xavier
ചിന്നു സേവ്യർ

സംവിധായകൻ ജയരാജ് കട്ടപ്പനയുടെയും അഞ്‌ജു ജയരാജിന്റെയും മകനായ ദത്താത്രേയനും ആൽബത്തിൽ വേഷം ചെയ്‌തിട്ടുണ്ട്‌. അഡോൺ, ഹരിനന്ദൻ, അർജുൻ, ലക്ഷ്‌മി, ദേവനന്ദ, മിന്നു സേവ്യർ, അഞ്‌ജന, ഗ്രീഷ്‌മ, അൻഫി, സന്തോഷ്, ജോസ്‌മോൻ എന്നിവരും ‘വെണ്ണിലാവ്’ വീഡിയോ ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്.

'Vennilavu' Album; Director Jayaraj Kattappana
ജയരാജ് കട്ടപ്പന – സംവിധായകൻ

കട്ടപ്പന വനിതാസെൽ സബ് ഇൻസ്‌പെക്‌ടർ സുമതി വിശ്വനാഥ് വനിതാദിനത്തിൽ ആൽബം പ്രകാശനം നിർവഹിച്ചു. കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും നഗരസഭാ കൗൺസിലറുമായ ജോയി വെട്ടിക്കുഴി, കട്ടപ്പന ട്രാഫിക് സബ് ഇൻസ്‌പെക്‌ടർ സുലേഖ, വനിതാസെൽ അസിസ്‌റ്റന്റ്‌ സബ് ഇൻസ്‌പെക്‌ടർ ബിന്ദു, സിവിൽ പോലീസ് ഓഫീസർ സോഫിയ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE