ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നൽകി എൻഎസ്എസും

By News Desk, Malabar News
nss
Representational Image
Ajwa Travels

തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭവന നൽകി നായര്‍ സര്‍വ്വീസ് സൊസൈറ്റി. ഏഴ് ലക്ഷം രൂപയാണ് എൻഎസ്എസ് രാമക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറിയിരിക്കുന്നത്.

ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലക്കാണ് സംഭാവന നൽകിയതെന്ന് എൻഎസ്എസ് വ്യക്‌തമാക്കി. ഇക്കാര്യത്തിൽ രാഷ്‌ട്രീയം കാണേണ്ടതില്ലെന്നും എൻഎസ്എസ് വിശദീകരിക്കുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തിൽ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായിട്ടാണ് എൻഎസ്എസസും പണം നൽകിയത്. ‘രാമക്ഷേത്ര തീര്‍ത്ഥ’ എന്ന പേരിലുള്ള ട്രസ്‌റ്റിന്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എൻഎസ്എസ് പണം നൽകിയത്.

National News: മാസ്‌ക് ഉപയോഗിച്ചില്ല; വിവേക് ഒബ്‌റോയിക്കെതിരെ എഫ്ഐആര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE