തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പ്രതിഷേധവുമായി നഴ്‌സുമാർ. കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിന് എതിരെയാണ് പ്രതിഷേധം. 10 ദിവസത്തെ ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്ന ക്രമം പുനഃസ്‌ഥാപിക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്നും നഴ്‌സുമാർ അറിയിച്ചു. ഇടതു സംഘടനയായ കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
Also Read: മാനദണ്ഡങ്ങൾ ലംഘിച്ച് വാക്‌സിൻ സ്വീകരിച്ചു; ചിന്ത ജെറോമിനെതിരെ പരാതി