കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ നിര്‍ബന്ധം; ഒമാന്‍

By News Desk, Malabar News
saudi covid
Representational image
Ajwa Travels

മസ്‍കറ്റ്: ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച്  ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ പൂര്‍ത്തീകരിക്കുകയും 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എട്ടാം ദിവസം പിസിആര്‍ പരിശോധനക്ക് വിധേയമാകുകയും വേണമെന്നാണ് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

പ്രവാസികളുടെ 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണ്. ഒറ്റക്കാണ് യാത്ര ചെയ്‍തതെങ്കില്‍ വീട്ടിലാണ് ക്വാറന്റെയ്ൻ പൂര്‍ത്തീകരിക്കേണ്ടത്. കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കില്‍ സഹാല പ്ളാറ്റ്‌ഫോം വഴി ഹോട്ടല്‍ ക്വാറന്റെയ്ൻ ബുക്ക് ചെയ്യുകയും വേണം.

National News: ബംഗാൾ തിരഞ്ഞെടുപ്പിനിടെ മോദി ബംഗ്ളാദേശിൽ; ചട്ടലംഘനമെന്ന് മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE