ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടും

By Web Desk, Malabar News
Financial assistance to families of covid victims
അരവിന്ദ് കെജ്‌രിവാൾ
Ajwa Travels

ഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ് പൂൾ, ജിം, തീയേറ്റര്‍ തുടങ്ങിയയും അടച്ചിടും.

മെട്രോയിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളിൽ 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ. കടകൾ ഇടവിട്ട ദിവസങ്ങളിലെ തുറക്കാനാവൂ. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് പങ്കെടുക്കാം. മാളുകളിലും മാർക്കറ്റുകളിലും തിരക്ക് കൂടുന്ന പശ്‌ചാത്തലത്തില്‍ ഇത് നിയന്ത്രിക്കും.

നിയന്ത്രണങ്ങൾ ഇനിയും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. നിയന്ത്രണങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും. സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമായി മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നല്‍കി.

Kerala News: വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE