ഓണം; കെഎസ്ആർടിസി അധിക സർവീസുകൾ നാളെ മുതൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ നിന്ന് അധിക സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. പാലക്കാട് നിന്ന് വാളയാറിലേക്ക് നാളെ മുതൽ നാല് അധിക സർവീസുകൾ ആരംഭിക്കും. യാത്രക്കാർ കൂടുതൽ ഉണ്ടാവാറുള്ള കോഴിക്കോട്, തൃശൂർ, ഗുരുവായൂർ റൂട്ടുകളിലും യാത്രക്കാരുടെ എണ്ണമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ കോഴിക്കോട്, തൃശൂർ, ഗുരുവായൂർ റൂട്ടുകളിലേക്ക് ജില്ലയിൽ നിന്ന് അരമണിക്കൂർ ഇടവിട്ട് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണം അനുസരിച്ച് ഏതെല്ലാം പ്രദേശങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ വേണ്ടതെന്ന് പരിശോധിച്ച് തീരുമാനിക്കും. ഓണത്തോടനുബന്ധിച്ച് ഈ ആഴ്‌ച സാധാരണ രീതിയിൽ എല്ലാ സർവീസുകളും നടത്തും.

ജില്ലയിൽ നിന്ന് നിലവിൽ 65 സർവീസുകളാണ് കെഎസ്ആർടിസി നടത്തുന്നത്. വെള്ളിയാഴ്‌ച 5.15 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഓണത്തിന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിലൂടെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Read Also: വാണിമേൽ ടൂറിസം; നടപ്പിലാക്കാതെ നിരവധി പദ്ധതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE