ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഇന്ന് മുതൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണച്ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. 20 വരെയാണ് ചന്ത പ്രവർത്തിക്കുക. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പേരുമാട്ടി പഞ്ചായത്ത് ഓണസമൃദ്ധി-കർഷകച്ചന്ത ഇന്ന് രാവിലെ പത്തിന് മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉൽഘാടനം ചെയ്യും.

ജില്ലയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 112 ചന്തകളാണ് പ്രവർത്തിക്കുക. ഹോർട്ടികോർപിന്റെ 20, വിഎഫ്‌പിസികെയുടെ ഒമ്പത് ചന്തകളുമുണ്ട്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളാണ് ചന്തയിലെത്തിക്കുക. ഗുഡ് അഗ്രികൾടറൽ പ്രാക്‌ടീസ് സർട്ടിഫിക്കറ്റുള്ളതും സുഭിക്ഷ കേരളം പദ്ധതിയിലൂടെ വിളയിച്ചതുമായ ജൈവ പച്ചക്കറികളാണ് വിപണനം നടത്തുക.

ഇവ മാർക്കറ്റ് വിലയേക്കാൾ 20 ശതമാനം അധികതുക നൽകിയാണ് കർഷകരിൽ നിന്ന് സംഭരിക്കുക. പൊതുവിപണിയെക്കാൾ 30 ശതമാനം വിലക്കുറവിൽ ഉപയോക്‌താക്കൾക്ക് ഇവിടെ നിന്ന് പച്ചക്കറി വാങ്ങിക്കാം. ഉൽഘാടന ചടങ്ങിൽ മികച്ച കർഷകരെയും കർഷകത്തൊഴിലാളികളെയും ആദരിക്കും.

Read Also: പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ; മുഖ്യപ്രതി ഒളിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE